തൃശൂർ : കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ), ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി (ബിഒടി) വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങുകൾ നടത്തി. കേരളത്തിൽ ഒക്യുപേഷണൽ തെറാപ്പി ഡിഗ്രി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്ഥാപനമെന്ന നിലയിൽ നിപ്മറിന് ഇത് സുപ്രധാന നേട്ടമാണ്.
ബിഒടി ഡിഗ്രി കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ മുഴുവൻ പേർക്കും രാജ്യത്തെ പ്രമുഖ തെറാപ്യൂട്ടിക് സ്ഥാപനങ്ങളിൽ ജോലി ലഭിച്ചതായി നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ സി. ......
വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) ആണ് പിടിയിലായത്. അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗികപീഡനത്തിന് ഇരയാക്കിയത്.
യുവതി ജോലിക്ക് പോയിരുന്നത് അക്ഷയ് ഓടിക്കുന്ന ബസിലായിരുന്നു. ......
വീട്ടുമുറ്റത്ത് ദര്‍ശനത്തിനു കിടത്തിയ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
തൃശ്ശൂര്‍ അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശി പ്ലാക്കന് തോമസി(79)ന്റെ മൃതദേഹമാണ് വീടിനു പുറത്ത് കിടത്തേണ്ടിവന്നത്. മകന്റെയും മരുമകളുടെയും മര്‍ദനത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ തോമസും ഭാര്യ റോസിലി(76)യും മാസങ്ങളായി വിവിധ അനാഥമന്ദിരങ്ങളിലാണ് താമസിച്ചിരുന്നത്.
അരിമ്പൂരിലെ തീപ്പെട്ടിക്കമ്ബനിയിലെ തൊഴിലാളിയായിരുന്നു തോമസ്. ......
കോടതി വളപ്പിലെത്തിയതോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പ്രസവവേദന. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ യുവതിക്ക് സുഖപ്രസവവും. ......
ചേലക്കര: വീട്ടിലേക്കുള്ള വഴിയിൽ മാലിന്യം തള്ളിയതിനെച്ചൊല്ലിയുണ്ടായ കുടുംബ വഴക്ക് ഇരട്ട സഹോദരന്മാരായ പോലീസ് സബ് ഇൻസ്പെക്ടർമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ചേലക്കോട് കാട്ടിൽ വീട്ടിൽ നിന്നുള്ള പ്രദീപ് കുമാറും ദിലീപ് കുമാറുമാണ് തിങ്കളാഴ്ച പുലർച്ചെ ഏറ്റുമുട്ടിയത്. ......
തൃശൂർ : അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചു. ലാലൂർ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്.......
തൃശ്ശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പാട് നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് മരിച്ചത്. ......
സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തി പ്രതിനിധികൾ. സംസ്ഥാന നേതൃത്വം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിനിധികൾ, മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് ദുർബലനായ സെക്രട്ടറിയാണ് ബിനോയ് വിശ്വമെന്നും ആരോപിച്ചു. ......

അരനൂറ്റാണ്ടിലേറെക്കാലം സഭയെ നയിച്ച അദ്ദേഹം, 28-ആം വയസ്സിലാണ് മെത്രാപ്പോലീത്തയായി ചുമതലയേറ്റത്.സംസ്കാരം പിന്നീട് നടക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു.തൃശ്ശൂർ മൂക്കൻ ഫാമിലിയിൽ ദേവസി കൊച്ചു മറിയം ദമ്പതികളുടെ പത്ത് മക്കളിൽ നാലാമനായിട്ടാണ് ജനനം.കാൽഡിയൻ സിറിയൻ സ്കൂളിൽ ഹൈസ്കൂൾ പഠനം നേടി, സെന്റ് തോമസ് കോളേജിൽനിന്നും ഇൻഡർ മീഡിയേറ്റ് പാസ്സായി ലിയോണർഡ് തിയോളജിക്കൽ കോളേജ് ജബൽപൂർ, സെന്റ് ബോണി ഫൈഡ് കോളേജ് ലണ്ടൻ, യു ടീ കോളേജ് ബാംഗ്ലൂർ, പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരി, യൂണിയൻ തിയോളജിക്കൽ സെമിനാരി ന്യൂയോർക്ക്, എന്നിവിടങ്ങളിൽ ഉപരിപഠനം പൂർത്തിയായി. തിയോളജിയും സുറിയാനിയിലും 2 ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
1961 ൻ ശെമ്മാശ പദവിയിലെത്തിയ തിരുമേനി 1965 കശീശ 1968 ൽ അപ്പിസ്കോപ്പയും തുടർന്ന് മെത്രാപ്പോലീത്തയുമായി സ്ഥാനമേറ്റെടുത്തു.ഓരോ ജന്മദിനത്തിലും ഓരോ പുസ്തകങ്ങൾ പുറത്തിറക്കുക തിരുമേനിയുടെ ശീലമായിരുന്നു.ഏറ്റവും കൂടുതൽ കോപ്പി പ്രചാരത്തിലുള്ള പുസ്തകമാണ് ലാഫിങ് വിത്ത് ദി ബിഷപ്പ്.നിരവധി ഗാനങ്ങൾ രചിച്ച തിരുമേനിയുടെ കാൽവരി ക്രൂശിൽ നോക്കി ഞാൻ എന്ന ഗാനം 101 ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്.ശ്രീ നാരായണ ഗുരു 100 വര്‍ഷം മുമ്പ് രചിച്ച ദൈവദശകം എന്ന ശ്ലോകം യേശു സംസാരിച്ചിരുന്ന അരാമായ ഭാക്ഷയിലേക്ക് മാര്‍ അപ്രേം തിരുമേനി തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
സംഗീത ആസ്വാദകനായ തിരുമേനി സംഗീതത്തോടുള്ള താല്പര്യം കാരണം സിത്താർ, കീബോർഡ് എന്നിവ തിരക്കുകൾക്കിടയിലും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ......